Sunday, March 4, 2007

യാഹുവിനെ തല്ലിക്കൊല്ലുക

പ്രതിഷേധം എന്ന് കേട്ടാല്‍ പിന്നെ ഞാന്‍ ഒന്നും നോക്കാറില്ല....ആര്‍ക്കെതിരെ......എന്തിനു......എപ്പോള്‍......ഏതിലേ.......ഒന്നും നോക്കറില്ല.
നമുക്ക്‌ 2 ഒച്ചയുണ്ടാക്കണം.
അടിച്ച കള്ള്‌ ഇറങ്ങുന്ന വരെ മേയാന്‍ ഒരു സ്ഥലം.
അങ്ങനെയുള്ള ഞാന്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കണ്ടാ ...എന്ന് വിചാരിച്ചത്‌ വലിയ അനീതി ആയി പോയി.

ഞാന്‍ എന്നോട്‌ തന്നെ കാണിച്ച അനീതി.ഒരു കൊടി പിടിച്ച്‌......
നാലു മുദ്രാവാക്യം മുഴക്കി.......
ഗതാഗതം തടഞ്ഞ്‌....
ആളു ചമഞ്ഞ്‌...
തെരുവില്‍ പ്രകടനത്തിനുള്ള ഒരു ചാന്‍സല്ലേ ഞാന്‍ നഷ്ടപ്പെടുത്തിയത്‌.

അതെന്താ.. പതിവില്ലാതെ ഞാന്‍ ഇതു പോലെ ജനശ്രദ്ധയാകര്‍ഷിക്കുന്ന/ആകര്‍ഷിക്കപ്പെട്ടേക്കാവുന്ന ഒരു വിഷയത്തില്‍ ഇടപ്പെടാതിരുന്നത്‌.
ഇടപെടല്‍ എന്ന് ഉദ്ദേശിച്ചത്‌......നാലു പേര്‍ കൂടി നിന്ന് ഒരുത്തനെ തെറി വിളിക്കുമ്പോള്‍ ഒപ്പം കൂടുക.
അതു തന്നെ.
ഞാന്‍ അതു ചെയ്യാതിരുന്നത്‌ എന്താണാവോ.

കിട്ടി....കിട്ടി.....കാര്യം പിടികിട്ടി.എന്താണെന്നോ..പറയാം.
'സു' യാഹു മോഷണം നടത്തി എന്നു വിളിച്ചു പറഞ്ഞ്‌ ..ബൂലോഗത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ഇട്ട പോസ്റ്റില്‍ ...'സു' നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍.
'അനുരഞ്ജനം' നമുക്ക്‌ ചിന്തിക്കാവുന്ന ഒരു വഴിയല്ലേ എന്ന് ചോദിച്ച ചില ബ്ലോഗേഴ്സിനോട്‌ 'സു' നടത്തിയ പരാമര്‍ശങ്ങള്‍ എന്നെ ശരിക്കും നിരാശപ്പെടുത്തി.
ചിലരെ ശത്രുപക്ഷത്തിന്റെ ദൂതന്മാര്‍ എന്ന നിലയില്‍ ആണു 'സു' കണ്ടത്‌.
ഈ പോസ്റ്റില്‍ എന്റെ നിലപാടുകളോടു താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം ഇവിടെ കമന്റ്‌ ഇട്ടാല്‍ മതി എന്ന കമന്റും അവിടെ കണ്ടിരുന്നു.

അയ്യോ....കഴിഞ്ഞില്ല.......ഇനിം ഉണ്ട്‌......എന്താണെന്നാ.....ലോന...ലോനപ്പന്‍...അഥവാ...വിവി.
ലോനപ്പന്റെ ഒരു കൃതി ഒരു ചെക്കന്‍ പൊക്കി സ്വന്തം പോസ്റ്റിലാക്കി.[ലോനപ്പന്റെ കൃതി തന്നെ പൊക്കിയപ്പോ..അവനു ...ഒരു പത്തു പൈസേടെ കുറവു ഉണ്ടെന്ന് എനിക്ക്‌ മനസ്സിലായി]
പതിവു പോലെ പ്രതിഷേധം ആരംഭിച്ചു.
ദേ....വരണു......
അതിനിടയില്‍ ഒരു ശബ്ദം.....വേറിട്ട ശബ്ദം.........

'ഹ..ഹ...ഹാ...ഈ ചെക്കനെ പേടിപ്പിക്കാനാണാ ഈ പുരുഷാരം മുഴുവന്‍...കളഞ്ഞിട്ട്‌ പോണം ഹേ.....ഒരു യാഹു എങ്കിലും കുറഞ്ഞത്‌ ഇല്ലാതെ...ച്ചെ......'
ഈ രീതിയിലുള്ള ഒരു ആക്കിയ കമന്റും വച്ച്‌ ഇഞ്ചി കടന്ന് പോയി.
അപ്പോള്‍ എനിക്ക്‌ തോന്നിയത്‌ .......മോഷ്ടിക്കപ്പെടണമെങ്കിലും ഒരു സ്ഥാനം വേണം....മോഷ്ടാക്കള്‍ കുറഞ്ഞത്‌ ഇറ്റാലിയന്‍ മാഫിയ എങ്കിലും ആയിരിക്കണം.
അതായത്‌ 'കാശുള്ളവന്‍ കത്തോലിക്ക.ഇല്ലാത്തവന്‍.....--------.'
[ഇതാരും ഇവിടെ പൂരിപ്പിക്കണ്ട......പൂരിപ്പിക്കണം എന്നുള്ളവര്‍ ചാറ്റ്‌ റൂമില്‍ വന്ന് പൂരിപ്പിക്കുക...അഥവാ..തെറി വിളിക്കുക]
അതു മാത്രമല്ല....കറിവേപ്പിലയിലെ 250 കടന്ന പോസ്റ്റില്‍ ...ചില ആളുകളെ തിരഞ്ഞു പിടിച്ചുള്ള അഭിവാദനങ്ങള്‍.....മറ്റുചിലരെ ആക്രമിക്കല്‍.......'ബാലെ' ക്കു ഇനി വേറെന്തു വേണം.

അപ്പോ ഇതൊക്കെ ഇവിടെ കുറിച്ചത്‌........എന്റെ മാത്രം അഭിപ്രായങ്ങളും.......പ്രതിഷേധങ്ങളും ആണു.എന്റെ മനസ്സിലുണ്ടായിരുന്നത്‌ പറഞ്ഞു തീര്‍ന്നു.നേരിട്ട്‌ കാണുന്ന വ്യക്തികള്‍ ആയിരുന്നെങ്കില്‍ നേരെ പറഞ്ഞു തീര്‍ക്കാമായിരുന്നു.
ഇതിപ്പൊ ഞാനും ഒരു അനോണി.......

അപ്പോള്‍ വ്യക്തികളില്‍ ഒതുങ്ങാതെ.....ഒരു പൊതു താല്‍പ്പര്യത്തിന്റെ പേരില്‍ നമ്മള്‍ നടത്തുന്ന ഈ പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.
'ലിങ്കണ്‍' ഇടാനൊന്നും എന്നെ കൊണ്ട്‌ വയ്യ.

യാഹു നടത്തിയ ഈ കൊള്ളക്കെതിരെ ....ഭാവിയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി.....ബ്ലോഗര്‍ സമൂഹം ഒരുമിച്ച്‌ നില്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ജെയ്‌ ജവാന്‍...ജെയ്‌ കിസാന്‍