Sunday, March 4, 2007

യാഹുവിനെ തല്ലിക്കൊല്ലുക

പ്രതിഷേധം എന്ന് കേട്ടാല്‍ പിന്നെ ഞാന്‍ ഒന്നും നോക്കാറില്ല....ആര്‍ക്കെതിരെ......എന്തിനു......എപ്പോള്‍......ഏതിലേ.......ഒന്നും നോക്കറില്ല.
നമുക്ക്‌ 2 ഒച്ചയുണ്ടാക്കണം.
അടിച്ച കള്ള്‌ ഇറങ്ങുന്ന വരെ മേയാന്‍ ഒരു സ്ഥലം.
അങ്ങനെയുള്ള ഞാന്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കണ്ടാ ...എന്ന് വിചാരിച്ചത്‌ വലിയ അനീതി ആയി പോയി.

ഞാന്‍ എന്നോട്‌ തന്നെ കാണിച്ച അനീതി.ഒരു കൊടി പിടിച്ച്‌......
നാലു മുദ്രാവാക്യം മുഴക്കി.......
ഗതാഗതം തടഞ്ഞ്‌....
ആളു ചമഞ്ഞ്‌...
തെരുവില്‍ പ്രകടനത്തിനുള്ള ഒരു ചാന്‍സല്ലേ ഞാന്‍ നഷ്ടപ്പെടുത്തിയത്‌.

അതെന്താ.. പതിവില്ലാതെ ഞാന്‍ ഇതു പോലെ ജനശ്രദ്ധയാകര്‍ഷിക്കുന്ന/ആകര്‍ഷിക്കപ്പെട്ടേക്കാവുന്ന ഒരു വിഷയത്തില്‍ ഇടപ്പെടാതിരുന്നത്‌.
ഇടപെടല്‍ എന്ന് ഉദ്ദേശിച്ചത്‌......നാലു പേര്‍ കൂടി നിന്ന് ഒരുത്തനെ തെറി വിളിക്കുമ്പോള്‍ ഒപ്പം കൂടുക.
അതു തന്നെ.
ഞാന്‍ അതു ചെയ്യാതിരുന്നത്‌ എന്താണാവോ.

കിട്ടി....കിട്ടി.....കാര്യം പിടികിട്ടി.എന്താണെന്നോ..പറയാം.
'സു' യാഹു മോഷണം നടത്തി എന്നു വിളിച്ചു പറഞ്ഞ്‌ ..ബൂലോഗത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ഇട്ട പോസ്റ്റില്‍ ...'സു' നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍.
'അനുരഞ്ജനം' നമുക്ക്‌ ചിന്തിക്കാവുന്ന ഒരു വഴിയല്ലേ എന്ന് ചോദിച്ച ചില ബ്ലോഗേഴ്സിനോട്‌ 'സു' നടത്തിയ പരാമര്‍ശങ്ങള്‍ എന്നെ ശരിക്കും നിരാശപ്പെടുത്തി.
ചിലരെ ശത്രുപക്ഷത്തിന്റെ ദൂതന്മാര്‍ എന്ന നിലയില്‍ ആണു 'സു' കണ്ടത്‌.
ഈ പോസ്റ്റില്‍ എന്റെ നിലപാടുകളോടു താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം ഇവിടെ കമന്റ്‌ ഇട്ടാല്‍ മതി എന്ന കമന്റും അവിടെ കണ്ടിരുന്നു.

അയ്യോ....കഴിഞ്ഞില്ല.......ഇനിം ഉണ്ട്‌......എന്താണെന്നാ.....ലോന...ലോനപ്പന്‍...അഥവാ...വിവി.
ലോനപ്പന്റെ ഒരു കൃതി ഒരു ചെക്കന്‍ പൊക്കി സ്വന്തം പോസ്റ്റിലാക്കി.[ലോനപ്പന്റെ കൃതി തന്നെ പൊക്കിയപ്പോ..അവനു ...ഒരു പത്തു പൈസേടെ കുറവു ഉണ്ടെന്ന് എനിക്ക്‌ മനസ്സിലായി]
പതിവു പോലെ പ്രതിഷേധം ആരംഭിച്ചു.
ദേ....വരണു......
അതിനിടയില്‍ ഒരു ശബ്ദം.....വേറിട്ട ശബ്ദം.........

'ഹ..ഹ...ഹാ...ഈ ചെക്കനെ പേടിപ്പിക്കാനാണാ ഈ പുരുഷാരം മുഴുവന്‍...കളഞ്ഞിട്ട്‌ പോണം ഹേ.....ഒരു യാഹു എങ്കിലും കുറഞ്ഞത്‌ ഇല്ലാതെ...ച്ചെ......'
ഈ രീതിയിലുള്ള ഒരു ആക്കിയ കമന്റും വച്ച്‌ ഇഞ്ചി കടന്ന് പോയി.
അപ്പോള്‍ എനിക്ക്‌ തോന്നിയത്‌ .......മോഷ്ടിക്കപ്പെടണമെങ്കിലും ഒരു സ്ഥാനം വേണം....മോഷ്ടാക്കള്‍ കുറഞ്ഞത്‌ ഇറ്റാലിയന്‍ മാഫിയ എങ്കിലും ആയിരിക്കണം.
അതായത്‌ 'കാശുള്ളവന്‍ കത്തോലിക്ക.ഇല്ലാത്തവന്‍.....--------.'
[ഇതാരും ഇവിടെ പൂരിപ്പിക്കണ്ട......പൂരിപ്പിക്കണം എന്നുള്ളവര്‍ ചാറ്റ്‌ റൂമില്‍ വന്ന് പൂരിപ്പിക്കുക...അഥവാ..തെറി വിളിക്കുക]
അതു മാത്രമല്ല....കറിവേപ്പിലയിലെ 250 കടന്ന പോസ്റ്റില്‍ ...ചില ആളുകളെ തിരഞ്ഞു പിടിച്ചുള്ള അഭിവാദനങ്ങള്‍.....മറ്റുചിലരെ ആക്രമിക്കല്‍.......'ബാലെ' ക്കു ഇനി വേറെന്തു വേണം.

അപ്പോ ഇതൊക്കെ ഇവിടെ കുറിച്ചത്‌........എന്റെ മാത്രം അഭിപ്രായങ്ങളും.......പ്രതിഷേധങ്ങളും ആണു.എന്റെ മനസ്സിലുണ്ടായിരുന്നത്‌ പറഞ്ഞു തീര്‍ന്നു.നേരിട്ട്‌ കാണുന്ന വ്യക്തികള്‍ ആയിരുന്നെങ്കില്‍ നേരെ പറഞ്ഞു തീര്‍ക്കാമായിരുന്നു.
ഇതിപ്പൊ ഞാനും ഒരു അനോണി.......

അപ്പോള്‍ വ്യക്തികളില്‍ ഒതുങ്ങാതെ.....ഒരു പൊതു താല്‍പ്പര്യത്തിന്റെ പേരില്‍ നമ്മള്‍ നടത്തുന്ന ഈ പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.
'ലിങ്കണ്‍' ഇടാനൊന്നും എന്നെ കൊണ്ട്‌ വയ്യ.

യാഹു നടത്തിയ ഈ കൊള്ളക്കെതിരെ ....ഭാവിയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി.....ബ്ലോഗര്‍ സമൂഹം ഒരുമിച്ച്‌ നില്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ജെയ്‌ ജവാന്‍...ജെയ്‌ കിസാന്‍

29 comments:

sandoz said...

ഇങ്ങനെ നേരെ പറഞ്ഞാല്‍ തീരും എന്റെ മനസ്സിലുള്ള പ്രശ്നങ്ങള്‍ എന്നു തോന്നിയത്‌ കൊണ്ട്‌ ..ഈ സാഹസം ചെയ്യുന്നു.പ്രതിരോധിക്കാം....പരിഹസിക്കാം......കളഞ്ഞിട്ട്‌ പോടാ....എന്ന് പറയാം....എന്തു പറഞ്ഞാലും എനിക്ക്‌ ഈ രീതിയേ വശമുള്ളൂ...എന്ത്‌ ചെയ്യാം.

ഞാനും യാഹുവിനെതിരെ പ്രതിഷേധിക്കുന്നു

കുറുമാന്‍ said...

മോനെ സാന്റോസെ.......പലരുടേയും ചിന്താഗതി നീ വ്യക്തമായി എഴുതി.

ഞാനും യാഹൂവിനെതിരെ പ്രതിഷേധിക്കുന്നു

സുല്‍ |Sul said...

തെറിവിളിച്ചു കുറിയിട്ടു അല്ലേ?

-സുല്‍

Unknown said...

സാന്റോ,
തുറന്ന് പറയുന്നത് നല്ലതാണ്. നന്നായി.

ബ്ലോഗ് കണ്ടന്റ് മോഷണം തടയുക. ബ്ലോഗ് കണ്ടന്റ് മോഷണത്തിനെതിരെ ഞാനും പ്രതിഷേധിക്കുന്നു.

ഇടിവാള്‍ said...

സാന്റോ...
കൊഡ് കൈ! പറയണ്ട കാര്യം നല്ല കിടിലന്‍ തമാശ രൂപത്തില്‍ തന്നെ കാച്ചിയിരിക്കുന്നു.

നന്നായി ട്ടാ.

asdfasdf asfdasdf said...

സാന്‍ഡോസ് തുറന്നുപറയുന്നത് എപ്പോഴും നല്ലതാണ്.
പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.

മുസ്തഫ|musthapha said...
This comment has been removed by the author.
Rasheed Chalil said...

ഞാനും യാഹുവിനെതിരെ പ്രതിഷേധിക്കുന്നു

മുസ്തഫ|musthapha said...

അഗ്രജന്‍ said...
സാന്‍ഡോ... :)

ഇങ്ങനെ... ചിരിപ്പിച്ചും പ്രതിഷേധിക്കാം അല്ലേ :)

എന്‍റെ പ്രതിഷേധം ആഴ്ചക്കുറിപ്പുകളില്‍‍ ചേര്‍ത്തിട്ടുണ്ട്.

Kumar Neelakandan © (Kumar NM) said...

ദിവയുടെ പോസ്റ്റിലെന്നപോലെ ഇവിടെയും എന്റെ പ്രധിക്ഷേധം. “യാഹുവിനെ തല്ലിക്കൊല്ലുക“ നല്ല ടൈറ്റില്‍. അപ്പോള്‍ സാണ്ടോസേ, യാഹു ഫ്രീ ആയിട്ടു തന്ന മെസഞ്ചറും ഈ മെയില്‍ ഐഡിയും ഒക്കെ നമ്മള്‍ എടുത്ത് പിണ്ഡം വയ്ക്കണ്ടേ?

വേണു venu said...

പ്രതിഷേധങ്ങള്‍‍ പ്രതിഷേധങ്ങള്‍‍
പലവിധ വിവ്വിധ ബ്ലോഗില്‍‍ ‍‍ സുലഭം.

കണ്ടന്‍റു മോഷണം തടയുക. കണ്ടന്‍റു മോഷണത്തിനെതിരേ ഞാനും പ്രതിഷേധിക്കുന്നു.
(നിഴല്‍‍ക്കുത്തു്
ല്‍ ഞാനും രേഖപ്പെടുത്തിയിട്ടുണ്ടു്.

മിടുക്കന്‍ said...

യാഹൂ കുണ്ടനിട വഴിയിലൂടെ ലാസ്റ്റ് ബസ് ഇറങ്ങി,വീട്ടിലൊട്ട് പൊകുവാരുന്നു.....
...
നല്ല കൂരിരുട്ട്...സമയം രാത്രി10 കഴിഞ്ഞു കാണും..വിജിനമായ വീഥി..
ലൈബ്രറീടെ അടുത്തുള്ള കലുങ്കില്‍ എത്തിയപ്പൊ...
ആരൊ ഒരാള്‍...
യാഹൂ ചൊദിച്ചു.. “ആരണ്ടാ അത്..?”
കലുങ്കന്‍ : “സാണ്ടൊ..!“
യാഹൂ : നീയാ..
സാണ്ടൊ..: ആരെടാ തെണ്ടി ഈ നേരത്ത് എന്നൊട് പേര് ചൊദിക്കാന്‍..
യാഹൂ : ക്ഷെമിയെന്റെ സാണ്ടൊ.. ഞാന്‍ നിന്റെ യാ‍ഹൂ പൊന്നാങ്ങള അല്ലേടാ..
സാണ്ടൊ.. : ചേട്ടനാണോ..? ആട്ടേ പൊതിയിലെന്താ‍, കുപ്പിയാണൊ..?
യഹൂ : മുറ്റ് ഫോറിന്‍..
സാണൊടൊയും യാഹൂം കൂടെ തോളത്ത് കൈയിട്ട്, കുപ്പി പൊട്ടിച്ചടിച്ച് അടിവെച്ചാടിയാടി.. വീട്ടില്‍ പോയി..
...
സുഖായിട്ട് ഒറങ്ങി..
..
നേരം പുലര്‍ന്നു..
..
..
ഒന്നും സംഭവിച്ചില്ല...
സാണ്ടൊ ഇപ്പൊ ആപ്പീസ് റ്റയിമില്‍ ബൊസ് ഉണ്ണാ‍ാന്‍ പൊയ നേരത്ത് ബ്ലൊഗ് ചെയ്യുകയാണ്...
ഒരു കാല്പെരുമാറ്റം കേട്ടാല്‍ അവന്‍ അല്പ്ം ഭയാശങ്കകളൊടേ വിണ്ടോ മിനിമയിസ് ചെയ്ത് തിരിഞ്ഞ് നോക്കും...
:)

krish | കൃഷ് said...

ആദ്യമായി യാഹൂ സാമാന്യമര്യാദക്കുപോലും ഒരു മാപ്പ്‌ പറയാത്തതില്‍ പ്രതിഷേധിക്കുന്നു.

ഇതിനിടക്ക്‌ കുമാര്‍ പറഞ്ഞ കാര്യത്തേക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌.

നമ്മള്‍ ബൂലോഗരില്‍ പലരും യാഹൂ-വിന്റെ മെയില്‍ ഐ.ഡി. വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്‌. അതുപോലെ മറ്റു പല യാഹൂ സേവനങ്ങളും. അത്‌ വിസ്മരിക്കാനാവുന്നതല്ല.

ഈയിടെക്കു കേട്ട വേറൊരു കാര്യം - യാഹൂ-വിന്റെ ഫ്ലിക്കര്‍ ഫോട്ടോ അപ്‌ലോഡിംഗ്‌/ഷെയറിംഗ്‌ സൈറ്റില്‍ മാര്‍ച്‌ 15നു ശേഷം യാഹൂ ഐ.ഡി. ഇല്ലാത്ത യൂസേര്‍സ്‌ യാഹൂ ഐ.ഡി.യിലേക്ക്‌ മാറണം. ചോയ്സ്‌ നിങ്ങളുടേതു മാത്രം.

നാളെ യാഹൂ-വും ഗൂഗിളും ഒന്നായാല്‍ എന്താവും ?

സംഭവിച്ചുകൂടായ്കയില്ലല്ലോ.

അപ്പോള്‍ നമുക്കെല്ലാം വേറെ കടയിലേക്കു പോകാം അല്ലേ.

കൃഷ്‌ | krish

തറവാടി said...

സന്‍ഡോസ് ,

ഭവിഷ്യത്ത് കരുതി ,മനസ്സിലുള്ളത് തുറന്നു പറയാതിരിക്കുന്നത്‌ ഭീരുത്വത്തെ കാണിക്കുന്നു.

എന്നാല്‍ തെറ്റു പറ്റിയാല്‍ തെറ്റു പറ്റിയെന്നു പറയുന്നത് ധീരതയെയും.

താങ്കള്‍ ഒരു ഭീരുവല്ലാ എന്നു പറഞ്ഞിരിക്കുന്നു.

നന്നായി.

chithrakaran:ചിത്രകാരന്‍ said...

athrakk aavESam vENdaa sandoz

മലയാളത്തെ ഒരു പ്രധാന ഭാഷയായി കണ്ട്‌ അതിലേക്ക്‌ ഇറങ്ങിവരാന്‍ യാഹു കാണിക്കുന്ന ബുദ്ധിയെ പണ്ട്‌ ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ റയില്‍വെ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തിരുന്നതു പോലെ ഒരു തമാശയായി വീക്ഷിക്കട്ടെ. ആരാന്റെ പറംബില്‍ ഉണക്കാനിട്ടിരിക്കുന്ന കൊണ്ടാട്ടത്തില്‍ നിന്നും രണ്ടെണ്ണം കാക്ക കൊണ്ടുപോയതിന്‌ ഇത്ര ബഹളമാകുന്നത്‌ ഒരു ശീലകേടിന്റെ ഭാഗമാണ്‌.ചിത്രകാരന്‍ യാഹൂവിനോട്‌ നന്ദി പറയുന്നു. മലയാളത്തിലേക്ക്‌ ഇറങ്ങി വന്നതിന്‌ !!

അനുപമ പ്രഭു said...

അല്ലയോ ബഹുതാത കുമാര,
പിതൃശൂന്യ മണ്ഡൂകമേ,
വാസവദത്തക്ക് ഭൂജാതനായവനേ,
ശുനക ശിരോമണീ, സൂകര പ്രഭുവേ
ചിത്രകാര മുരളി വിഷ്ണു പരമശിവ ശംഭോ പരനാറീ
നീ കാലപുരി പൂകാന്‍ അധികനാള്‍ വേണ്ടെടാ
കാളകൂട ഹൃദന്തം കൊത്തിപ്പറിച്ചു നിന്നെ കഴുവേറ്റി കഴുകനിട്ടു കൊടുക്കുമെടാ
നളിനീ ജമീല കാന്താ.

sreeni sreedharan said...

ദൈവമേ ഈ ലോഗത്ത് എന്തൊക്കെ സൈസ്സ് സംഭവങ്ങളാ നടക്കുന്നത്! അര കിറുക്കന്‍ വന്ന് പെട്ടാല്‍ യെപ്പ മുഴുക്കിറുക്കന്‍ ആയെന്നു ചോദിച്ചാ മതി :)

സാന്‍റോസേ.. ഇന്നലെ ഞാന്‍ സാന്‍റോസിനെ സ്വപ്നം കണ്ടട്ടാ...

aneel kumar said...

പ്രതിഷേധങ്ങള്‍

യാഹുവിനെതിരെയും മറ്റുമോഷ്ടാക്കള്‍ക്കെതിരെയും ഇനിയും മോഷ്ടിക്കാനിരിക്കുന്നവര്‍ക്കെതിരെയും പ്രതിഷേധിക്കുന്നു.

മനുഷ്യമനസുകളെ തിരിച്ചറിയാന്‍ കൂട്ടാക്കാത്ത കൂട്ടുകാര്‍ക്കെതിരെ പ്രതിഷേധിക്കുന്നു.

കൊച്ചുവെളുപ്പാന്‍‌കാലത്തുതന്നെ ഓണം‌കേറാ ദിബ്ബയില്‍ ജോലിയ്ക്കു പറഞ്ഞുവിട്ട മേലധികാരികളോടു പ്രതിഷേധിക്കുന്നു.

അതുകൊണ്ടു തന്നെ പ്രതിഷേധപ്പോസ്റ്റ് ഇന്ന് ഇടാത്തതെന്തേ എന്നു ചോദിക്കാന്‍ വിചാരിക്കുന്നവരോടും പ്രതിഷേധിക്കുന്നു.

ശുഭം.

Typist | എഴുത്തുകാരി said...

കുറുമാന്‍ പറഞ്ഞപോലെ പലരുടേയും ചിന്താഗതി തന്നെയാണ്, സാന്റോസിന്റെ വാക്കുകള്‍.


ഞാനും ചേരുന്നൂ നിങ്ങളോടൊപ്പം പ്രതിഷേധത്തില്‍.

എഴുത്തുകാരി.

മുക്കുവന്‍ said...

ഞാനും യാഹൂവിനെതിരെ പ്രതിഷേധിക്കുന്നു...

ലക്ഷം ലക്ഷം പിന്നാലെ...

ദിവാസ്വപ്നം said...

"നാളെ യാഹൂ-വും ഗൂഗിളും ഒന്നായാല്‍ എന്താവും ?"

ക്രിഷ് ജീയുടെ ഈ ചോദ്യം ഞാന്‍ കണ്ടില്ലെന്ന് നടിക്കുന്നു ;) ;)

മാധ്യമ ഭീമന്മാരായ ഫോക്സും ഡിസ്നിയും വരെ ചില വന്-കരനളില്‍ ഒന്നിച്ചു നിന്ന് കച്ചവടം ചെയ്യുന്നു. പിന്നേണീ യാഹൂ !

:^)

അപ്പു ആദ്യാക്ഷരി said...

Sandoz, പല ചോദ്യങ്ങളും നന്നായി ചോദിക്കേണ്ടരീതിയില്‍ ചോദിച്ചിരിക്കുന്നു. പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.

SUNISH THOMAS said...

Me tooo with u to protest....go ahead

ഉണ്ണിക്കുട്ടന്‍ said...

സാന്റോ ഇതു കാണാന്‍ കുറച്ചധികം താമസിച്ചു. ഹൊ..എന്റെ മനസില്‍ തോന്നിയതു അതു പോലെ...കൊടു കൈ. കോപ്പി റൈറ്റ് ഇല്ലാത്ത സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയും ഫ്രീ ആയി കിട്ടുന്ന (ബ്ലോഗ്ഗര്‍ ഉള്‍പ്പെടെ)ഒരു പാടു സാധനങ്ങള്‍ എടുത്തമ്മാനമ്മടുകയും ചെയ്തിട്ടാണ്‌ എന്റെ റെസിപ്പി കട്ടോണ്ട് പോയേ എന്നുമ്പറഞ്ഞ് കരയുന്നേ..
ക്ഷ്ടം ...

ഞാന്‍ ഇരിങ്ങല്‍ said...

“അപ്പോള്‍ എനിക്ക്‌ തോന്നിയത്‌ .......മോഷ്ടിക്കപ്പെടണമെങ്കിലും ഒരു “‘സ്ഥാനം' വേണം”“
വേണം വേണം “സ്ഥാനം” വേണം. ആസ്ഥാന ‘കറി’ പട്ടം. എങ്കിലല്ലേ മോഷ്ടിക്കാന്‍ പറ്റൂ. എത്ര മോഷണങ്ങള്‍ കണ്ടു പിടിക്കാതെ, തെളിയിക്കാതെ കിടക്കുന്നു.

ഉണ്ണിക്കുട്ടന്‍ പറഞ്ഞതു പോലെ, ചിത്രകാരന്‍, ദിവാ പറഞ്ഞതു പോലെ
എന്റെ റെസിപ്പി കട്ടോണ്ട് പോയേ.. , എന്‍ റെ കഥ കട്ടോണ്ട് പോയേ..എന്നുമ്പറഞ്ഞ് കരയുന്നേ..”

എല്ലാ പ്രതിഷേധങ്ങളേയും പ്രോത്സാഹിപ്പിച്ച് മരിക്ക് മോനേ...

എസ്. ജിതേഷ്ജി/S. Jitheshji said...

കൗതുകകരമായ ഓരോരോ തോന്ന്യാസങ്ങളേ....
ഏതായാലും ഇതുകൊള്ളാം...ഇഷ്ടപ്പെട്ടു

ഞാനും യാഹുവിനെതിരെ പ്രതിഷേധിക്കുന്നു

sandoz said...

ടെസ്റ്റിങ്..മുടിഞ ടെസ്റ്റിങ്..പണ്ടാരമടങിയ ടെസ്റ്റിങ്....മറുമൊഴി ടെസ്റ്റിങ്....

ജയകൃഷ്ണന്‍ said...

എന്തൊക്കെയൊ ഉണ്ടെന്നു മനസ്സിലായി പക്ഷെ ഒന്നും നന്നായി മനസ്സിലായില്ല.

K.P.Sukumaran said...

അഭിവാദനങ്ങള്‍ !!